നാലാഴ്ച കൊണ്ട് ഒരു സിനിമ നേടുന്ന കളക്ഷൻ ആണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഒരാഴ്ച കൊണ്ട് നേടിയതെന്ന് ഫിയോക് ഭാരവാഹിയും തിയറ്ററുടമയുമായ സുരേഷ് ഷേണോയ് ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ. എമ്പുരാന്റെ സമയത്ത് മറ്റു റിലീസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നതും കേരളത്തിലെ 700 സ്‌ക്രീനുകളിൽ 600 ൽ അധികം സ്‌ക്രീനുകളും എമ്പുരാനാണ് പ്രദർശിപ്പിച്ചത് എന്നതും സിനിമക്ക് വലിയ രീതിയിൽ ഗുണം ചെയ്തെന്നും ഷേണോയ്.
സുരേഷ് ഷേണോയ് ക്യു സ്റ്റുഡിയോയോട്
‘മലയാളം സിനിമയിൽ ഒരു റെക്കോർഡ് ഉണ്ടാക്കാൻ എമ്പുരാന് സാധിച്ചു. ആദ്യ ആഴ്ചയിൽ തന്നെ നല്ല കളക്ഷൻ നേടി. നാലാഴ്ച കൊണ്ട് ഒരു സിനിമ നേടുന്ന കളക്ഷൻ ആണ് എമ്പുരാൻ ഒരാഴ്ച കൊണ്ട് നേടിയത്. കാരണം എമ്പുരാന്റെ സമയത്ത് മറ്റു റിലീസുകൾ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ കേരളത്തിലെ 700 സ്‌ക്രീനുകളിൽ 600 ൽ അധികം സ്‌ക്രീനുകളും എമ്പുരാനാണ് പ്രദർശിപ്പിച്ചത്.
ഗംഭീര ബുക്കിംഗ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായത് കൊണ്ട് തന്നെ സിനിമയ്ക്ക് നല്ല ഹൈപ്പ് ഉണ്ടായിരുന്നു. എമ്പുരാൻ വന്നതോടെ തിയേറ്ററിലേക്ക് ആളുകൾ തിരിച്ചു വന്നു. ഫെബ്രുവരിയും മാർച്ചും മോശപ്പെട്ട മാസമായിരുന്നു മലയാള സിനിമയ്ക്ക്. അതുവെച്ച് നോക്കുമ്പോൾ ഓളം ഉണ്ടാക്കാൻ എമ്പുരാന് കഴിഞ്ഞിട്ടുണ്ട്’